തിരുവനന്തപുരം: കിഫ്ബിയുടെ 15-ാം എക്‌സിക്യൂട്ടിവ് സമിതി യോഗവും 39-ാമത് ബോർഡ് യോഗവും ആരംഭിച്ചു. യോഗങ്ങൾ ഇന്ന് അവസാനിക്കും. ഇന്നലെ മന്ത്രി തോമസ് ഐസക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്‌സിക്യൂട്ടീവ് സമിതി യോഗത്തിൽ അംഗങ്ങളായ ചീഫ് സെക്രട്ടറി, കിഫ്ബി സി.ഇ.ഒ, അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്), നിയവകുപ്പ് സെക്രട്ടറി എന്നിവരും വീഡിയോ കോൺഫറസിംഗ് വഴി പ്രൊഫ. സുശീൽ ഖന്ന, സലീം ഗംഗാധരൻ, ജെ.എൻ. ഗുപ്‌ത എന്നിവരും പങ്കെടുത്തു. ഇന്ന് ചേരുന്ന ബോർഡ് യോഗത്തിൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി, കിഫ്ബി സി.ഇ.ഒ, അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്), നിയവകുപ്പ് സെക്രട്ടറി, പ്ലാനിംഗ് ബോർഡ് വെെസ് ചെയർമാൻ എന്നിവർ പങ്കെടുക്കും. യോഗ തീരുമാനങ്ങൾ അറിയിക്കാൻ 2.30ന് സ്റ്റാച്യു ഫെലിസിറ്റി സ്‌ക്വയറിൽ മന്ത്രി തോമസ് ഐസക്കിന്റെ വാർത്താ സമ്മേളം നടക്കും.