police

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് ചെറിയ അഴിച്ചുപണി നടത്തി. പൊലീസ് ആസ്ഥാനത്ത് അഡ്‌മിനിസ്ട്രേഷൻ ചുമതലയിലായിരുന്ന ഐ.ജി പി.വിജയനെ ഹെ‌ഡ്ക്വാർട്ടേഴ്സ് ഐ.ജിയായി നിയമിച്ചു. ട്രാഫിക്, സോഷ്യൽ പൊലീസിംഗ് ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണിനെ ട്രാഫിക് റോഡ് സുരക്ഷാ മാനേജ്മെന്റ് ഐജിയാക്കി. സോഷ്യൽ പൊലീസിംഗിന്റെ അധിക ചുമതലയുമുണ്ട്. ഡി.ഐ.ജി സി.എച്ച് നാഗരാജുവിനെ അഡ്‌മിനിസ്ട്രേഷൻ ഡി.ഐ.ജിയാക്കി. സെക്യൂരിറ്റി ഡി.ഐ.ജി എ.അക്ബറിനെ ഇന്റലിജൻസിലേക്ക് മാറ്റി. സെക്യൂരിറ്റിയുടെ അധിക ചുമതലയുമുണ്ട്.