dhildren

തിരുവനന്തപുരം: മൂന്നു മുതൽ ആറ് വരെ പ്രായമുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് കിളിക്കൊഞ്ചൽ എന്ന പേരിൽ വിനോദ വിജ്ഞാന പരിപാടി ആരംഭിക്കും. സീഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ നാളെ ​ മുതൽ വിക്ടേഴ്സ് ചാനലിൽ പരിപാടി സംപ്രേഷണമാരംഭിക്കും. രാവിലെ 8 മുതൽ 8.30 വരെയാണ് പരിപാടി. കുട്ടികൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ അവരിലെ പിരിമുറുക്കം ഒഴിവാക്കി ഭാഷ വികാസം, ക്രിയാത്മക ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചലന വികാസം, വ്യക്തിപരവും സാമൂഹികവുമായ വികാസം എന്നിവ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.