കിളിമാനൂർ:കേന്ദ്ര,സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിയും പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെയും കോൺഗ്രസ് നഗരൂർ ,വെള്ളല്ലൂർ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ധർണ കിളിമാനൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു.നഗരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഹരികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.വെള്ളല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ വിഷ്ണുരാജ് ,കൊടുവഴന്നൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വംഭരൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ സി.എസ്.ശ്രീകുമാർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സുഗുണൻ ആശാരി, റീജോ ജോൺസൻ, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.