pic

ആലപ്പുഴ: കായംകുളത്ത് നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. അർത്തികുളങ്ങര, നിറയിൽ മുക്ക് സ്വദേശി ജേക്കബ് ജോൺ (55) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അർത്തികുളങ്ങര, നിറയിൽ മുക്ക് സ്വദേശി ജേക്കബ് ജോൺ (55) ആണ് മരിച്ചത്. ഇവരെ മൂന്നുപേരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 12.30ഓടെ കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ നിറയിൽ മുക്കിന് സമീപമായിരുന്നു അപകടം.

അപകടത്തിന്റെ ശബ്ദം കേട്ട് ഉറക്കമുണർന്ന പരിസരവാസികൾ വിവരമറിയിച്ചതനുസരിച്ച് കായംകുളം ഫയർ ഫോഴ്‌സെത്തിയാണ് വാഹനത്തിൽ കുടുങ്ങി കിടന്ന നാല് പേരെയും പുറത്തെടുത്തത്. ഇവരെ ഉടൻ കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജേക്കബ് ജോൺ മരണപ്പെട്ടിരുന്നു.. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും.