kerala

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് കൊവിഡ് രോഗികളുടെ ആരോഗ്യനില അതീവഗുരുതരം. 66 വയസുള്ള തോപ്പുംപടി സ്വദേശിക്ക് കടുത്ത ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് പ്രമേഹവും വൃക്കരോഗവും ഉണ്ട്. 48 വയസുള്ള ആലപ്പുഴ സ്വദേശിക്കും കുവൈറ്റിൽ നിന്നെത്തിയ കൊച്ചി തുരുത്തി സ്വദേശിയായ 51 വയസുകാരനും കടുത്ത ന്യുമോണിയ ബാധയുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

കൃത്രിമ ശ്വസനസഹായികളുടെ സഹായത്തോടെയാണ് ഇവർ മൂന്നു പേരും ചികിത്സയിൽ കഴിയുന്നത്. അതേസമയം എറണാകുളം ജില്ലയിൽ കൊവിഡ് ബാധിച്ച് 173 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 44 പേരാണ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.