driving

അബുദാബി: ആർക്കും അബുദാബിയിൽ ഇനി ഡ്രൈവിംഗ് പഠിക്കാം. തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റുള്ളവർക്കായിരുന്നു ഇതുവരെ ഡ്രൈവിംഗ് പഠിക്കാൻ അനുമതി നൽകിയിരുന്നത്. നേരത്തെ തൊഴിലുടമയുടെ എൻ.ഒ.സിയുള്ള 60 വിഭാഗം തസ്തികയിലുള്ളവർക്കു മാത്രമായിരുന്നു അനുമതി ലഭിച്ചിരുന്നത്.ഐ ടെസ്റ്റ് ചെയ്ത ശേഷം പാസ്‌പോർട്ട്, വീസ പേജ്, എമിറേറ്റ്സ് ഐഡി എന്നിവയുടെ പകർപ്പും രണ്ട് ഫോട്ടോയുമായി ഏതെങ്കിലും ഡ്രൈവിങ് പരിശീലന കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്യാം.