മുടപുരം:ഡി .വൈ.എഫ്.ഐ മുട്ടപ്പലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടപ്പലം 161 ആം നമ്പർ അങ്കണവാടിയിലേക്ക് സി.പി.എം മുട്ടപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വി.അനിലാൽ ടി വി വിതരണം ചെയ്തു.ടിവി സംഭാവന ചെയ്തത് പ്രവാസി ബിനു സത്യശീലനാണ്.സി.പി.എം ഏരിയ കമ്മിറ്റി അംഗം ആർ.അനിൽ,ബ്രാഞ്ച് സെക്രട്ടറി മാരായ ജി.ജയകുമാർ,കെ.സുരേഷ് കുമാർ,ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി പ്രസിഡന്റ്‌ എൻ.ആർ.റിനു,സെക്രട്ടറി അനീഷ്,വൈസ് പ്രസിഡന്റ് അഭിഷേക്,ജോയിന്റ് സെക്രട്ടറി മാരായ ബിലാൽ,സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.