മുടപുരം:കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം, കൊവിഡ് 19 പ്രമാണിച്ച് പലിശനിരക്ക് കുറച്ചു. സ്വർണപ്പണയ വായ്പയ്ക്ക് എട്ടര ശതമാനം പലിശയും മറ്റ് വായ്പകൾക്ക് ഒൻപതര ശതമാനം മുതൽ 12 ശതമാനം വരെയുമാണ് പലിശ. സ്വർണത്തിന് മാർക്കറ്റ് വിലയുടെ 85 ശതമാനം വരെ വായ്പ നൽകുന്നു. ചെറുകിട കച്ചവടക്കാർക്ക് 50000 രൂപ വരെ കുറഞ്ഞ പലിശയ്ക്ക് കച്ചവട ആവശ്യത്തിന് വായ്പ നൽകുന്നതാണെന്നും പ്രസിഡന്റ് അറിയിച്ചു.