ബെയിജിംഗ്: ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയിലെ ആശങ്ക വ്യക്തമാക്കി ചൈന. ഇന്ത്യയുടെ നടപടിയിൽ കടുത്ത ഉത്‌കണ്‌ഠയാണ് ചൈന രേഖപ്പെടുത്തിയത്. സാഹചര്യം പരിശോധിച്ചുവരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസരിച്ചുളള കച്ചവടരീതിയാണ് ചൈനീസ് കമ്പനികൾ പിൻതുടരാറെന്ന് ലിജിയൻ അറിയിച്ചു.
ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ചൈനീസ് വ്യവസായങ്ങളെ പിന്തുണയക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ആപ്പുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയത് ഇന്നലെയാണ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യയുടെ കടുത്ത നടപടിയെ തുടർന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ തങ്ങൾ ചൈനീസ് സർക്കാരിന് നൽകുന്നില്ലെന്ന് ടിക്ടോക് പ്രസ്താവന ഇറക്കിയിരുന്നു.