കല്ലമ്പലം:നഗരൂർ ഗ്രാമപഞ്ചായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് നഗരൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ ടിവി കളുടെ വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എ.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി ടി.അനിൽകുമാർ, ഭരണ സമിതിയംഗങ്ങളായ എ.എം.ആർ ഫസിലുദ്ദീൻ, കൂടാരം സുരേഷ്, അനിലു, തുളസീധരൻ നായർ,പ്രകാശ്,അരവിന്ദാക്ഷൻ നായർ,ജലജകുമാരി,സിന്ധു,ലീജ ജോൺസൺ,നളിനി ശശിധരൻ,ഗിരിജകുമാരി, മുൻ പഞ്ചായത്തംഗം ബി.രത്നാകരൻ പിള്ള എന്നിവർ പങ്കെടുത്തു.