ചിറയിൻകീഴ്: ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെ തൈ ഉത്പാദന കേന്ദ്രത്തിൽ നിന്നും (നാളികേര കോംപ്ലക്സ് ) സങ്കരയിനം തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ നാളെ മുതൽ വില്പന നടത്തും. തെങ്ങിൻ തൈ ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഗംഗാ പോണ്ട, ചാവക്കാട് കുളളൻ, മലേഷ്യൻ കുള്ളൻ, പതിനെട്ടാം പട്ട, കുറ്റ്യാടി നാടൻ, കുറ്റ്യാടി ഗൗളി ഗാത്ര എന്നീ തെങ്ങിൻ തൈകളാണ് വിതരണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9895230543, 9847906542.