pic

മുംബയ്: ബോംബ് ഭീഷണിയെ തുടർന്ന് മുംബയിലെ താജ് ഹോട്ടലും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാക്കി. താജ് കൊളാബ, ബാന്ദ്രയിലുള്ള താജ് ലാൻഡ്സ് എൻഡ് എന്നീ ഹോട്ടലുകൾക്ക് നേരെ അർദ്ധരാത്രി 12.30 ഓടെ ഫോൺവഴിയാണ് ഭീഷണിയുണ്ടായത്.പാകിസ്ഥാനിലെ കറാച്ചിയിലെ നമ്പറിൽ നിന്നാണ് കാൾ വന്നതെന്നും വിളിച്ചയാൾ ലഷ്‌കർ ഇത്വയ്ബ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.

ഹോട്ടൽ താജിന് ചുറ്റും ശക്തമായ നിരീക്ഷണമാണ് മുംബയ് പൊലീസ് ഏർപ്പെടുത്തിയത്. ഹോട്ടലിലേക്ക് വരുന്ന എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. തീരപ്രദേശങ്ങളിലും റോഡുകളിലും പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ട്. 2008 നവംബർ 26 ന് മുംബയിലെ താജ് ഹോട്ടലിന് നേരെ തീവ്രവാദി ആക്രമണം നടപ്പോൾ 166 ലധികം ആളുകൾ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.