വെമ്പായം :പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് വെമ്പായം മണ്ഡലം കമ്മിറ്റി വേറ്റിനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി തേക്കട അനിൽകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.കെ.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ മൊട്ടമൂട് പുഷ്പാംഗദൻ , എം.എ സമദ്, ചീരാണിക്കര ബാബു,വട്ടപ്പാറ അനിൽ, ബീനാ അജിത്, ജെ.എം. മുസതഫ ,കുറ്റിക്കാട് ജയൻ ,സുമ, നുജും, കാസിം ,റോസ് ചന്ദ്രൻ ,ചിറക്കോണം രജി ,ജഗന്നാഥൻ, മണികണ്ഠൻ, അരുശുംമൂട് ജോൺ, കാരംകോട് ഷെരീഫ് ,സതീഷൻ നായർ വേറ്റിനാട് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.