adoor

കിളിമാനൂർ:ചെറുനാരകംകോട് വാർഡിലെ പുലിയം കോളനിയിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത ഇരുപത്തി ഒന്ന് വിദ്യാർത്ഥികൾക്ക്‌ പഠനത്തിനായി ആറ്റിങ്ങൽ കെയർ ഭാരവാഹികൾ നൽകിയ ടെലിവിഷൻ അടൂർ പ്രകാശ് എം.പി കോളനിയിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ചെറുനാരകംകോട് വാർഡ് കമ്മിറ്റി ഡിഷ് കണക്ഷന് നൽകിയ സാമ്പത്തികസഹായവും കൈമാറി. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ചെറുനാരകംകോട് ജോണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ.നളിനാക്ഷൻ,എസ്.മുരളീധരൻ,വാർഡ് പ്രസിഡന്റ് അഖിൽ എ.പി,യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അനസ്,നിതിൻ ലിജോ എന്നിവർ സംസാരിച്ചു.