mini
സി..രവീന്ദ്രനാഥ്

റെക്കാഡ് വിജയം; കൊവിഡ് കാലത്ത് നേട്ടത്തിന്റെ ലോക മോഡൽ

 എല്ലാ വിഷയത്തിനും എ പ്ലസ്- 41,906

നൂറുമേനി നേടിയ സ്കൂളുകൾ- 1837

എ ഗ്രേഡും അതിന് മുകളിലും നേടിയത്- 70,854

പരീക്ഷയെഴുതിയത്- 4,22,092 വിദ്യാർത്ഥികൾ

ഉപരിപഠനത്തിന് യോഗ്യത നേടിയത്- 4,17,101

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ ഭീതിജനകമായ അന്തരീക്ഷത്തിൽ, കൈയുറയും മാസ്കും സാനിറ്റൈസറുമായി എസ്.എസ്.എൽ.സി പരീക്ഷയെഴുതി റെക്കാഡ് വിജയം (98.82ശതമാനം) കൊയ്തെടുത്ത 4.22 ലക്ഷം കുട്ടികൾ അതിജീവനത്തിന്റെ ലോകമാതൃകയായി.

പരീക്ഷകൾ നടത്താൻ മറ്റ് സംസ്ഥാനങ്ങൾ മടിച്ചുനിൽക്കെ, ദൃഢനിശ്ചയത്തോടെ തീരുമാനമെടുത്ത്, ഗൾഫിലും ലക്ഷദ്വീപിലുമടക്കം ഏറ്റവും സുരക്ഷിതമായി പരീക്ഷ പൂർത്തിയാക്കി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റിയ സർക്കാരിനുമുണ്ട് ക്രെഡിറ്റ്. മുൻവർഷത്തെക്കാൾ 4572കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് നേടി. 1837സ്കൂളുകൾ നൂറുമേനി കൊയ്തു. 98.11 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം.

മോഡറേഷൻ നൽകാതിരുന്നിട്ടും മുൻവർഷത്തെക്കാൾ 0.71%വിജയം കൂടുതൽ. കൊവിഡ് കാരണം നിറുത്തിവച്ച് രണ്ടാംഘട്ടമായി നടത്തിയ പരീക്ഷകളുടെ വിജയം -ഫിസിക്സ്-99.82%, കെമിസ്ട്രി-99.92%, മാത്തമാറ്റിക്സ്-99.5%.

പ്രൈവറ്റായി പരീക്ഷയെഴുതിയ 1770ൽ 1356 പേരും വിജയിച്ചു. പരീക്ഷാസമയത്ത് കൊവിഡ് ഭീഷണിയിലായിരുന്ന പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ വിജയം-99.71%. കുറവ് വയനാട്ടിൽ-95.04%. കുട്ടനാട് വിദ്യാഭ്യാസ ജില്ല 100%വിജയം നേടി. കുറവ് വയനാട്ടിലാണ്. ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതിയത് മലപ്പുറത്താണ്-77,685. കുറവ് പത്തനംതിട്ടയിലും-10,417. ഗൾഫിൽ 98.32%, ലക്ഷദ്വീപിൽ 94.76%ആണ് വിജയം. ഗൾഫിൽ പരീക്ഷയെഴുതിയ 597ൽ 587പേരും ലക്ഷദ്വീപിലെ 592ൽ 561ഉം കുട്ടികളും വിജയിച്ചു. എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്)-100%, ടി.എച്ച്.എസ്.എൽ.സി-99.13%, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്)-100%, എ.എച്ച്.എസ്.എൽ.സി-77.14% എന്നിങ്ങനെയാണ് വിജയം.

4,23,975

സീറ്റുകൾ ഉപരിപഠനത്തിന് (പ്ലസ് വൺ, ഐ.ടി.ഐ, പോളിടെക്നിക് അടക്കം)

എല്ലാവർക്കും ഉപരിപഠനം ഉറപ്പാക്കും. സംസ്ഥാന സിലബസിലേക്കെത്തുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.സി കുട്ടികൾക്കും സൗകര്യമൊരുക്കും.

-സി.രവീന്ദ്രനാഥ്

വിദ്യാഭ്യാസമന്ത്രി