തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയത്തിളക്കവുമായി നഗരത്തിലെ സ്‌കൂളുകൾ. പട്ടം സെന്റ് മേരീസ് സ്‌കൂൾ, പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്‌കൂൾ, എസ്.എം.വി സ്‌കൂൾ, സെന്റ് ജോസഫ് സ്‌കൂൾ, കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂൾ,​ നാലാഞ്ചിറ സർവോദയ വിദ്യാലയ,​ വഴുതക്കാട് ചിന്മയ വിദ്യാലയ തുടങ്ങിയവ ഉൾപ്പെടെ നിരവധി സ്‌കൂളുകൾ ഇത്തവണ മികച്ച വിജയം നേടി. സംസ്ഥാനത്ത് പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള പട്ടം സെന്റ് മേരീസ് ഹയർസെക്കൻ‌ഡറി സ്‌കൂളിലും 99.94 ശതമാനം വിജയം നേടി. 1785 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്.

മുഴുവൻ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കിക്കൊണ്ട് നഗരസഭ പരിധിയിലെ വിദ്യാർത്ഥികളെ വീഴ്ചകളില്ലാതെ പരീക്ഷ എഴുതിക്കാൻ കഴിഞ്ഞു. എല്ലാവർക്കും വിജയാശംസകൾ.

മേയർ കെ. ശ്രീകുമാർ