uparodam

വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിൽ രാത്രി കാല ഇ.സി.ജി ടെക്നീഷ്യൻ സേവനം പുനരാരംഭിക്കണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ഡി.ഒയെ ഉപരോധിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഈ ഹെൽത്ത് സെന്റർ. കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി, കൂന്തള്ളുർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ടെക്നീഷ്യനെ നിയമിക്കാമെന്ന് രേഖാമൂലം ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. നിരവധി തവണ എച്ച്.എം.സിയിൽ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. വക്കം സുകുമാരൻ, താഹിർ, പദ്മിനി, മെമ്പർമാരായ രവീന്ദ്രൻ, താജൂനീസ, അംബിക, ബിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.