ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് കടന്നുകയറ്റത്തിനെതിരായ നടപടികൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി രംഗത്ത്. പാവപ്പെട്ടവർക്ക് പണം എത്തിക്കുന്നതിനെക്കുറിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്നലെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചതിന് പിന്നാലെ നരേന്ദ്രമോദി സർക്കാർ മെയ്ക്ക് ഇൻ ഇന്ത്യയെക്കുറിച്ച് സംസാരിക്കുകയും ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുകയുമാണെന്ന് ആരോപിച്ചിരുന്നു. രേഖകൾ നുണ പറയില്ല, ബി.ജെ.പി പറയുന്നത് മെയ്ക്ക് ഇൻ ഇന്ത്യ എന്നും പ്രവർത്തിക്കുന്നതോ ചൈനയിൽ നിന്ന് വാങ്ങൂ എന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.
യു.പി.എ സർക്കാരിന്റെ കാലത്തും മോദി സർക്കാരിന്റെ കാലത്തും ഇന്ത്യ ചൈനയിൽ നിന്ന് നടത്തിയ ഇറക്കുമതികളുടെ കണക്കുകൾ ഉൾപ്പെടുത്തിയ ഗ്രാഫും രാഹുൽ ഇതോടൊപ്പം പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൈനീസ് കടന്നുകയറ്റത്തിനെതിരായ നടപടികൾ പ്രഖ്യാപിക്കണമെന്ന് രാഹുൽ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറക്കുമതി കണക്കുകൾ സൂചിപ്പിക്കുന്ന രാഹുലിന്റെ ട്വീറ്റ്
Facts don’t lie.
BJP says:
Make in India.
BJP does:
Buy from China. pic.twitter.com/hSiDIOP3aU— Rahul Gandhi (@RahulGandhi) June 30, 2020