bevco

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ മറവിൽ, സംസ്ഥാനത്ത് 44 ബിയർ, വൈൻ പാർലറുകൾ കൂടി തുടങ്ങാൻ ശ്രമം . വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം വികസനത്തിനുമാണ് ഇതെന്നാണ് സർക്കാരിന്റെ ഭാഷ്യം.

പാർലറുകൾക്ക് 44 പുതിയ വിനോദസഞ്ചാര ലക്ഷ്യകേന്ദ്രങ്ങൾ കൂടി ഉടനെ കണ്ടെത്തി വിജ്ഞാപനം ചെയ്യണമെന്നാണ് കഴിഞ്ഞ 22ന് ടൂറിസം സെക്രട്ടറി ടൂറിസം ഡയറക്ടർക്കയച്ച കത്തിൽ പറയുന്നത്.

ബിയർ, വൈൻ പാർലറുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ എക്‌സൈസ് - നികുതി വകുപ്പുകളാണ് തീരുമാനിക്കുന്നത്.. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മദ്യശാലകൾക്ക് അനുമതി നേടിയെടുക്കാനാണ് നീക്കം.

സംസ്ഥാനത്തെ

മദ്യവിൽപന കേന്ദ്രങ്ങൾ

ബാറുകൾ -576
ബിയർ, വൈൻ

പാർലറുകൾ - 291
ബിവറേജസ്

ഔട്ട്‌ലെറ്റുകൾ - 265
കൺസ്യൂമർഫെഡ്

ഔട്ട്‌ലെറ്റുകൾ -36