മുടപുരം: കോരാണി - ചിറയിൻകീഴ് റോഡിൽ കിഴുവിലം കാട്ടുമുറാക്കൽ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ഇന്നും നാളെയും പാലം വഴിയുള്ള ഗതാഗതം നിറുത്തിവയ്‌ക്കും. ഇന്ന് രാവിലെ 8 മുതൽ നാളെ വൈകിട്ട് 5 വരെയാണ് ഗതാഗതം നിറുത്തിവയ്‌ക്കുന്നത്. കോരാണി ഭാഗത്തുനിന്നും ചിറയിൻകീഴ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മുടപുരം - ചെറുവള്ളിമുക്ക് (ആറ്റിങ്ങൽ പി.ടി.പി ) റോഡുവഴിയും ചിറയിൻകീഴ് നിന്നും കോരാണിയിലേക്ക് പോകുന്ന വാഹനങ്ങൾ പുളിമൂട് ജംഗ്ഷൻ - ചെറുവള്ളിമുക്ക് - മുടപുരം വഴിയും തിരിഞ്ഞുപോകണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.