തിരുവനന്തപുരം: ഇത്തവണ എസ്.എസ്.എൽ.സി വിജയശതമാനത്തിൽ മാത്രമല്ല, ഫുൾ എ-പ്ലസിലും കാര്യമായ വർദ്ധന. 41,906 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ-പ്ലസ്. കഴിഞ്ഞവർഷം ഇത് 37,334 . ഇത്തവണ 4572 പേർ കൂടുതൽ.
ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ ജില്ല മലപ്പുറം- 6447. 1974 ആൺകുട്ടികളും 4473 പെൺകുട്ടികളും. കോഴിക്കോട് രണ്ടാമത്. 1598 ആൺകുട്ടികളും 3449 പെൺകുട്ടികളുമടക്കം 5047 പേർ. ഏറ്റവും കുറവ് വയനാട്ടിൽ . 315 ആൺകുട്ടികളും 592 പെൺകുട്ടികളുമടക്കം 907 പേർ
ഫുൾ എ പ്ലസ്
ജില്ല തിരിച്ച്
തിരുവനന്തപുരം- 3729
കൊല്ലം- 4279
പത്തനംതിട്ട- 1019
ആലപ്പുഴ- 2121
കോട്ടയം- 1851
ഇടുക്കി- 935
എറണാകുളം- 3406
തൃശൂർ- 3416
പാലക്കാട്- 2821
മലപ്പുറം- 6447
കോഴിക്കോട്- 5047
വയനാട്- 907
കണ്ണൂർ- 4166
കാസർകോട്- 1685