വെള്ളറട: എസ്.എസ്.എൽ.സി പരീക്ഷയിൽ മലയോരമേഖലയിലെ പൊതുവിദ്യാലയങ്ങളിൽ തിളക്കമാർന്ന വിജയം. വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ 267 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 264 പേർ വിജയം നേടി. ഇതിൽ 22 പേർക്ക് ഫുൾ എ പ്ളസും ലഭിച്ചു. അമ്പൂരി സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ 138 പേർ പരീക്ഷയെഴുതിയതിൽ 136 പേർ വിജയിച്ചു. 11 പേർക്ക് ഫുൾ എപ്ളസ് ലഭിച്ചു. ആനാവൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ 57 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. 7 പേർക്ക് ഫുൾ എ പ്ളസ് ലഭിച്ചു. മൈലച്ചൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ 95 കുട്ടികൾ പരീക്ഷയെഴുതിയതിൽ 94 പേർ വിജയിച്ചു. മൂന്നുപേർക്ക് ഫുൾ എപ്ളസ് ലഭിച്ചു. കീഴാറൂർ ഗവ: എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 94 പേരും വിജയിച്ചു. 10 പേർക്ക് ഫുൾ എപ്ളസ് ലഭിച്ചു. ആനാവൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ 138 പേർ പരീക്ഷയെഴുതിയതിൽ 136 പേരും വിജയിച്ചു. 11 പേർക്ക് ഫുൾ എപ്ളസ് ലഭിച്ചു. 327 പേർ പരീക്ഷയെഴുതിയ ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ 321 പേർ വിയജിച്ചു. 18 പേർ ഫുൾ എപ്ളസ് നേടി. കാരക്കോണം പി.പി.എം എച്ച്.എസിൽ പരീക്ഷ എഴുതിയ 227 വിദ്യാർത്ഥികളിൽ 221പേർ വിജയിച്ചു. 28 പേർക്ക് ഫുൾ എപ്ളസ് ലഭിച്ചു.