മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമ പഞ്ചായത്തുകളിൽ 545 പേർ നിരീക്ഷണത്തിൽ. വക്കം 65,കിഴുവിലം 121, മുദാക്കൽ 130,അഞ്ചുതെങ്ങ് 72,കടയ്ക്കാവൂർ 94,ചിറയിൻകീഴ് 63 ഉം പേർ നിരീക്ഷണത്തിലാണ്. ഇതിൽ 435 പേർ വിദേശത്ത് നിന്ന് വന്നവരും 110 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 454 പേർ ഹോം ക്വാറന്റൈനിലും 89 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 2 പേർ ഹോസ്പിറ്റൽ ഐസൊലേഷനിലുമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.