തിരുവനന്തപുരം: ആഭരണ നിർമാണ തൊഴിലാളിക്ഷേമനിധി ബോർഡ് ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധിയിൽ ലയിപ്പിക്കുന്നതിനെതിരെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് നാളെ രാവിലെ 10 മണിക്ക് തൊഴിൽ ഭവനുമുന്നിൽ പൊന്നുരുക്കി സമരം നടത്തും. ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്വതന്ത്രമായി നിലനിറുത്തണമെന്നും, പരമ്പരാഗത തൊഴിൽ മേഖലകളെ തകർക്കരുതെന്നും ആവശ്യപ്പെട്ട് നടക്കുന്ന സമരം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ്അച്യുതൻ അദ്ധ്യക്ഷത വഹിക്കും.