kerala

തിരുവനന്തപുരം: ഇന്നലെ 131പേർക്ക്‌ കൊവിഡ് സ്ഥിരീകരിച്ചതിനു പുറമേ, ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച നെട്ടയം സ്വദേശി മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് പരിശോധനാഫലത്തിൽ വ്യക്തമായി. ഇതോടെ കേരളത്തിലെ കൊവിഡ് മരണം 24 ആയി.

ഇന്നലെ 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.കണ്ണൂരിലെ 23 സി.ഐ.എസ്.എഫുകാർക്കും രോഗമുണ്ട്. ശേഷിക്കുന്നവർ പുറത്തുനിന്ന് വന്നവരാണ്.

വട്ടിയൂർക്കാവ് നെട്ടയം സെൻട്രൽ പോളിടെക്നിക്കിന് സമീപം 'ഹരിനാരായണ'ത്തിൽ തങ്കപ്പൻ മുംബയിൽ നിന്നാണ് ശനിയാഴ്ച എത്തിയത്. വിമാനത്താവളത്തിൽ കുഴഞ്ഞുവീഴുകയും മെഡി. കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിക്കുകയും ചെയ്തു.ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.

50 വർഷമായി മുംബയിൽ ടയർ വർക്‌ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ ശാന്ത. മക്കൾ: മനോജ്, പ്രവീണ.