sslc

കിളിമാനൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയവുമായി ഉപജില്ലയിലെ സ്കൂളുകൾ. കിളിമാനൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ 82 ഫുൾ എ പ്ലസ് (97.8%), ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 44 ഫുൾ എ പ്ലസ് (100%), ആർ.ആർ.വി ബോയ്സ് 16 ഫുൾ എ പ്ലസ് (94%), പോങ്ങനാട് ഹൈസ്കൂൾ 22 ഫുൾ എ പ്ലസ് (99%),കൊടുവഴന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 9 ഫുൾ എ പ്ലസ് (97%),തട്ടത്തുമല ഗവ. ഹയർസെക്കൻഡറി സ്കൂൾ 16 ഫുൾ എ പ്ലസ് (100%), വാമനപുരം ദേവസ്വം ബോർഡ് സ്കൂൾ 10 ഫുൾ എ പ്ലസ് (99%),നെടുമ്പറമ്പ് സ്കൂൾ (98%), മടവൂർ എൻ.എസ്.എസ് സ്കൂൾ 45 ഫുൾ എ പ്ലസ് (97.%), പള്ളിക്കൽ ഗവ.എച്ച്.എസ്.എസ് 10 ഫുൾ എപ്ലസ് (99%), പകൽക്കുറി ഗവ.എച്ച്.എസ്.എസ് 30 എ പ്ലസ് (97%) എന്നിങ്ങനെ വിജയം നേടി.