തിരുവനന്തപുരം :നഗരസഭയുടെ വികസന പരിപാടികളിൽ മാതൃകാപരമായ പങ്ക് വഹിച്ചിരുന്ന രാഷ്ട്രീയ നേതാവാണ് എം.പി. പത്മനാഭനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എം.പി. പത്മനാഭന്റെ 20 -ം ചരമ വാർഷിക അനുസ്മരണ പരിപാടി എം.പി. പത്മനാഭന്റെ കണ്ണമ്മൂലയിലെ വസതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഏറ്റവും മികച്ച കൗൺസിലർക്കുള്ള എം.പി. പത്മനാഭൻ മെമ്മോറിയൽ അവാർഡ് പേട്ട കൗൺസിലർ ഡി. അനിൽകുമാറിനു മുല്ലപ്പള്ളി രാമചന്ദ്രൻ നൽകി.
എം.പി. പത്മനാഭൻ ട്രസ്റ്റ് ചെയർമാൻ സി.പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ, വി.എസ്. ശിവകുമാർ എം.എൽ.എ, ആർ.എസ്.പി മുൻ ദേശീയ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ, എ.സമ്പത്ത് എക്സ് എം.പി, കെ.പി.സി.സി .വൈസ് പ്രസിഡന്റ് ടി.ശരത് ചന്ദ്രപ്രസാദ്, എം.പി. പത്മനാഭൻ ട്രസ്റ്റ് സെക്രട്ടറി എം.പി.സാജു, സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, ശാസ്തമംഗലം മോഹനൻ, കൗൺസിലർമാരായ ജോൺസൻ ജോസഫ്, വി.ആർ. സിനി, മുൻ കൗൺസിലർ കുമാരി പത്മനാഭൻ, സി.എം.പി തിരുവനന്തപുരം ജോയിന്റ് സെക്രട്ടറിമാരായ പി.ജി. മധു, പൊടിയൻകുട്ടി എന്നിവർ പങ്കെടുത്തു.