തിരുവനന്തപുരം: ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ്സ് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ചാക്ക ആരോഗ്യ കേന്ദ്രത്തിലെ ശുചീകരണ തൊഴിലാളികൾക്കായി നൽകുന്ന സൗജന്യ കൊവിഡ് പ്രതിരോധക്കിറ്റിന്റെ വിതരണോദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭാ പ്രതിനിധികൾ,​ ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥർ,​ ശുചീകരണ തൊഴിലാളികൾ,​ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.