തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ആറ്റിങ്ങൽ, വർക്കല, മുടപുരം, കടയ്ക്കാവൂർ, വക്കം മേഖലയിലെ സ്കൂളുകൾ മികച്ച വിജയം കരസ്ഥമാക്കി. നൂറു ശതമാനം വിജയം നേടിയ നിരവധി സ്കൂളുകൾ ഈ പ്രദേശങ്ങളിലുണ്ട്.
കടയ്ക്കാവൂർ മേഖല
കടയ്ക്കാവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ കടയ്ക്കാവൂർ ശ്രീസേതുപാർവതിഭായി ഹയർസെക്കൻഡറി സ്കൂൾ 98.3ശതമാനം വിജയവും 27ഫുൾ എപ്ളസും നേടി. കുടവൂർകോണം സ്കൂൾ 100ശതമാനംവിജയവും 3 ഫുൾ എപ്ളസും, നെടുംങ്ങണ്ട എസ്.എൻ.വി. ഹയർസെക്കൻഡറി സ്കൂൾ 90ശതമാനംവിജയവും, അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ 100 ശതമാനം വിജയവും, കടയ്ക്കാവൂർ എസ്.എൻ.വി.ഹയർസെക്കൻഡറി സ്കൂൾ 100ശതമാനം വിജയവും കരസ്ഥമാക്കി.
ആറ്റിങ്ങൽ ഉന്നത വിജയം
ആറ്റിങ്ങൽ: എസ്.എസ്.എൽ.സി പരീക്ഷ ഫലത്തിൽ ആറ്റിങ്ങലിലെ വിദ്യാലയങ്ങൾക്ക് മികച്ച വിജയം. അയിലം ഗവ.എച്ച്.എസ് നൂറ് മേനി നേടി മേഖലയിലെ സ്കൂളുകൾക്ക് മാതൃകയായി. അവനവഞ്ചേരി ഗവ.എച്ച്.എസ് 99.5 ശതമാനവും ഗവ.ഗേൾസ് എച്ച്.എസ് 99.3 ശതമാനവും ഗവ.മോഡൽ ബോയ്സ് എച്ച്.എസ് 98.58 ശതമാനവും ഇളമ്പ ഗവ.എച്ച്.എസ് 98.71 ശതമാനവും വിജയം നേടി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ജനപ്രതിനിധികളും സ്കൂൾ അധികൃതരും അഭിനന്ദിച്ചു.
അഞ്ചാം വർഷവും 100 ശതമാനം
വക്കം: തുടർച്ചയായി അഞ്ചാം വർഷവും 100 % വിജയവുമായി വക്കം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. 70 പേർ പരീക്ഷ എഴുതിയതിൽ 12 പേർക്ക് ഫുൾ എ പ്ലസ്. 8 പേർ 9 വിഷയത്തിൽ എ പ്ലസ് നേടി. കയർ, മത്സ്യതൊഴിലാളി മേഖലയിലെ തിളക്കമാർന്ന വിജയമാണിത്.
നടയറ സ്കൂളിന് 100 ശതമാനം
വർക്കല: എസ്.എസ്.എൽ.സി പരീക്ഷയിൽ നടയറ ഗവ. മുസ്ലിം സ്കൂൾ 100 ശതമാനം വിജയം നേടി. സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയിലുളള കുട്ടികളാണ് ഈ സ്കൂളിലെ ഭൂരിഭാഗവും 100 ശതമാനം വിജയം നേടാൻ കുട്ടികളെ സജ്ജരാക്കിയ ഹെഡ്മിസ്ട്രസ്, അദ്ധ്യാപകർ എന്നിവരെ പിടിഎയും എസ് എം സിയും അഭിനന്ദിച്ചു.
ജെംനോ മോഡൽ സ്കൂളിന് 100 ശതമാനം
വർക്കല: മേൽവെട്ടൂർ ജെംനോ മോഡൽ സ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 18-ാം തവണയും 100ശതമാനം വിജയം നേടി. 73 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 9 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്കൂൾ ഡയറക്ടർ അഡ്വ. അസിം ഹുസൈൻ അഭിനന്ദിച്ചു.
ഇടവ സ്കൂൾ
വർക്കല: ഇടവ എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 32 ഫുൾ എപ്ലസ് ഉൾപെടെ 97 ശതമാനം വിജയം. 14 പേർക്ക് 9 വിഷയങ്ങൾക്കും 15 പേർക്ക് 8 വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.
കൂന്തള്ളൂർ സ്കൂൾ
മുടപുരം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ 98 ശതമാനം വിജയം നേടി. 113 കുട്ടികൾ പരീക്ഷ എഴുതിയതിൽ 111 കുട്ടികൾ ജയിച്ചു. ആറ് കുട്ടികൾ എല്ലാ വിഷയത്തിലും 'എ 'പ്ലസ് നേടി.
എസ്.എസ്.എം സ്കൂൾ
മുടപുരം: കൊച്ചാലുംമൂട് എസ്.എസ്.എം ഹയർസെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം.വിജയിച്ച 76 കുട്ടികളിൽ 17 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
കണിയാപുരം സ്കൂൾ
കഴക്കൂട്ടം : എസ്.എസ്.എൽ.സി പരീക്ഷയിൽ കണിയാപുരം മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് നൂറുശതമാനം വിജയം. ആമിന എസ്.എൻ, അഷ്ടമി ടി.എസ്, അനക.എം, ആസിയാ ഷാജഹാൻ, ഫാത്തിമാ അലിഖാൻ, ഫാത്തിമ എം.ആർ, ഹന്നാ മറിയം ഹാരിസ്, ഷഹന ഷിഹാബ്, ഹിബാ മെഡമ്പിൻ, സാറാ ഫാത്തിമ, മുബീന ഫർഹാന, ജാസ്മിൻ. ആർ, രജ്ഞിത. പി, രോഹിത് എച്ച്. നായർ എന്നിവർക്ക് എല്ലാവിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.