തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ശ്രീചിത്ര ഹോമിലെ വിദ്യാർത്ഥികളെ മന്ത്രി കെ.കെ. ശൈലജ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പ്രതികൂല സാഹചര്യത്തിലും പഠനത്തിന് മികവ് കാണിച്ച വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയാണ്. വിദ്യാർത്ഥികളുടെ പഠനത്തിന് നല്ല അന്തരീക്ഷമാണ് ശ്രീചിത്ര ഹോം ഒരുക്കിയത്. ഇത്തവണ 14 പെൺകുട്ടികളും 3 ആൺകുട്ടികളും ഉൾപ്പെടെ 17 പേരാണ് ഹോമിൽ നിന്നും പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 27 പേരാണ് ഇവിടെ നിന്നും ജയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.