തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാപ്പനംകോട് എസ്റ്റേറ്റിന് സമീപം വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വില്ലാംകോട് തെക്കേക്കര വീട്ടിൽ വിജയൻ(59) ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ്. അയൽക്കാരുമായി അതിർത്തി തർക്കം നിലനിന്നിരുന്നെന്നും ഇതിൽ വിജയന് മനോവിഷമം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.പുലർച്ചെ മുതൽ വിജയനെ കാണാനില്ലായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോ‌ർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.ഭാര്യ: ഇന്ദിര, മക്കൾ:വിജിത,ശരണ്യ, മരുമക്കൾ: അനിൽ,രഞ്ജിത്ത്