bomb

ഇരിട്ടി: പായം പഞ്ചായത്തിലെ അളപ്രയിൽ ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്. ഒതയമ്പേത്ത് സരീഷിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി 11.30 തോടെ ബോംബേറ് നടന്നത്. ബോംബ് വീടിനു മുന്നിലെ റോഡിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. പ്രദേശത്ത് ഇരിട്ടി എസ്‌.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തെളിവെടുത്തു. ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, സി.ഐ എ. കുട്ടികൃഷ്ണൻ എന്നിവരും സ്ഥലം സന്ദർശിച്ചു.