തിരുവനന്തപുരം: ധനകാര്യ ബിൽ പാസ്സാക്കാനായി നിയമസഭ ചേരുന്നതിനെക്കുറിച്ച് അഭിപ്രായമാരായാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴി ഇന്നു രാവിലെ 11.30നാണ് യോഗം.
മുഖ്യമന്ത്രിയുമായും പ്രതിപക്ഷനേതാവുമായും സ്പീക്കർ ആശയവിനിമയം നടത്തിയിട്ടുണ്ട്. ജൂലായ് അവസാനവാരം സഭ ചേരാനാണ് സാധ്യത. കൊവിഡ് കാരണം സഭ പാസാക്കിയ ബഡ്ജറ്റിലെ പദ്ധതിവിനിയോഗം തന്നെ കാര്യമായി നടക്കാത്ത സ്ഥിതിയുണ്ട്. കുറേയേറെ മാറ്റങ്ങൾ ധനകാര്യബിൽ ചർച്ചയിൽ വേണ്ടിവരുമെന്നാണ് സൂചന.