മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആറ് ലക്ഷം രൂപ ചെലവഴിച്ച് മുടപുരം ഗവ. യു.പി.സ്കൂളിൽ നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ, ജില്ലാ പഞ്ചായത്ത് അംഗം ആർ.ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ഭായി അമ്മ, കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, മുടപുരം ഗവ.യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്.വിജയകുമാരി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.ശ്രീകണ്ഠൻ, മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ, എസ്.എം.സി വൈസ് ചെയർമാൻ ഷിൻസി എൽ.എസ്, ജനകീയ കൂട്ടായ്മ പ്രസിഡന്റ് ബി.എസ്.സജിതൻ, സെക്രട്ടറി വി.മദനകുമാർ, എസ്.എം.സി ഭരണസമിതിയംഗം ഡി.ബാബുരാജ് എന്നിവർ സംസാരിക്കും. ഗ്രാമപഞ്ചായത്ത് മെമ്പർ സി.ലിപിമോൾ സ്വാഗതവും എസ്.ആർ.ജി.കൺവീനർ ഹിമ.ആർ.നായർ നന്ദിയും പറയും.