പേരൂർക്കട: യുവാവിനെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. മുട്ടട ഇലങ്കംവിള സ്വദേശി ജോണി എന്ന തോമസ് (50) ആണ് റിമാൻഡിലായത്. ഞായറാഴ്ച രാത്രി 8.30ന് പട്ടം താണുപിള്ള ജംഗ്ഷന് സമീപമായിരുന്നു സംഭവം. തന്റെ ഭാര്യാ സഹോദരിയുടെ മകനും മരപ്പാലം അപ്പർമെറിഡിയൻ ഭാഗത്തെ താമസക്കാരനുമായ അരുണിനെയാണ് പ്രതി വ്യക്തിവിരോധം മൂലം ആക്രമിച്ചത്. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ പേരൂർക്കട സി.ഐ വി.സൈജുനാഥ്, എസ്.ഐ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.