gettafe-la-liga

മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ 2-1ന് കീഴടക്കിയ ഗെറ്റാഫെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മാട്ടയാണ് ഗെറ്റാഫെയുടെ രണ്ട് ഗോളുകളും നേടിയത്. 20-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയായിരുന്നു ആദ്യഗോൾ. 55-ാം മിനിട്ടിൽ യനുസജ് കളി സമനിലയിലാക്കിയിരുന്നു. 83-ാം മിനിട്ടിലാണ് മാട്ട വിജയഗോൾ നേടിയത്.

ഇൗ വിജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് 52 പോയിന്റാണ് ഗെറ്റാഫെയ്ക്ക് ഉള്ളത്. 71 പോയിന്റുള്ള റയൽ മാഡ്രിഡാണ് ലീഗിൽ ഒന്നാംസ്ഥാനത്ത്. 69 പോയിന്റുമായി ബാഴ്സലോണ രണ്ടാംസ്ഥാനത്തും 58 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാമതുമുണ്ട്. 54 പോയിന്റുള്ള സെവിയ്യയാണ് നാലാമത്.