ഒരു ഐ.പി.എൽ സീസണിൽ കൂടുതൽ
റൺസ് നേടിയ താരങ്ങൾ ഇവർ
973
വിരാട് കൊഹ്‌ലി
2016 ലാണ് നായകൻ കൊഹ്‌ലി ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനായി 16 മത്സരങ്ങളിൽനിന്ന് 973 റൺസ് അടിച്ചുകൂട്ടിയത്. നാല് സെഞ്ച്വറികളും ഏഴ് അർദ്ധ സെഞ്ച്വറികളും ഒറ്റ സീസണിൽ കൊഹ്‌ലി നേടിയിരുന്നു. പക്ഷേ ബാംഗ്ളൂരിന് അക്കുറിയും കിരീടം നേടാനായില്ല. ഫൈനലിൽ ഹൈദരാബാദിനോട് തോൽക്കാനായിരുന്നു വിധി.
848
ഡേവിഡ് വാർണർ
2016 സീസണിൽ തന്നെയാണ് ഹൈദരാബാദ് സൺറൈസേഴ്സിന് വേണ്ടി വാർണറും വെടിക്കെട്ട് നടത്തിയത്. 17 മത്സരങ്ങളാണ് വാർണർ കളിച്ചത്. ഒൻപത് അർദ്ധ സെഞ്ച്വറികളടിച്ചു.
735
കേൻവില്യംസൺ
2018 ൽ ഹൈദരാബാദ് സൺറൈസേഴ്സിന്റെ ക്യാപ്ടനായിരുന്ന കേൻ വില്യംസൺ 17 മത്സരങ്ങളിൽനിന്ന് എട്ട് അർദ്ധ സെഞ്ച്വറിയടക്കമാണ് 733 റൺസ് നേടിയത്.
733
ക്രിസ്ഗെയ്ൽ
2012 സീസണിൽ ക്രിസ്‌ഗെയ്ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന് വേണ്ടിയാണ് 733 റൺസ് നേടിയത്. 2013 സീസണിലും മിന്നുന്ന ഫോമിലായിരുന്ന ഗെയിൽ 708 റൺസ് നേടിയിരുന്നു.
733
മൈക്കേൽ ഹസി
2013 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടിയായിരുന്നു ഹസിയുടെ തകർപ്പൻ ബാറ്റിംഗ്. 95 റൺസായിരുന്നു ഉയർന്ന സ്കോർ.