ചാരുംമൂട്: കൊവിഡ് ബാധിച്ച് ചുനക്കര സ്വദേശി സൗദിയിൽ മരിച്ചു. ചുനക്കര തെക്ക് തടത്തിൽ കിഴക്കതിൽ പരേതനായ സുലൈമാൻ റാവുത്തറുടെയും ആമിന ബീവിയുടെയും മകൻ സൈനുദ്ദീൻ (47) ആണ് സൗദിയിലെ ദമാമിൽ മരിച്ചത്. 20 വർഷമായി ദമാമിൽ ബിസിനസ് ആയിരുന്നു. 6 മാസം മുമ്പാണ് നാട്ടിൽ വന്നു മടങ്ങിയത്. മൂന്നാഴ്ചയായി സൗദിയിലെ ആശുപത്രിയിൽ ചികത്സയിലായിരുന്നു.

ഭാര്യ: മാജിദ. മക്കൾ: സൽമാൻ, സഫാൻ (ഇരുവരും വിദ്യാർത്ഥികൾ )