തിരുവനന്തപുരം:കൊവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനത്തിന് മികച്ച സേവനം കാഴ്ചവച്ച മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സാ വിഭാഗത്തിലെ 8 ഡോക്ടർമാരെ തിരുവനന്തപുരം എലൈറ്റ്‌സ് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഇന്ന് ആദരിക്കും. ചടങ്ങ് ലയൺസ് ക്‌ളബ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ വി.പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഷർമ്മദ് .എം.എസ്,​ കൊവിഡ് മെഡിക്കൽ ബോർഡ് ചെയർമാൻ ‌ഡോ.എ.സന്തോഷ് കുമാർ,​ ബോർഡ് അംഗം ഡോ.അരവിന്ദ് .ആർ,​ കൊവിഡ് ക്ളിനിക്കൽ ചുമതലയുള്ള ഡോ.രവികുമാർ കുറുപ്പ്,​ ബോർഡ് അംഗം ഡോ. അനിൽ സത്യദാസ്,​ ഡോ.അനുജ .എം,​ ഡോ.ഇന്ദു .പി.എസ്,​ ഡോ.ശാരദാ ദേവി .കെ.എൽ എന്നിവരെയാണ് ആദരിക്കുക. ലയൺ ഗോപകുമാർ മോനോൻ, ലയൺ ഡോ.എ.കണ്ണൻ, ലയൺ ജി. ഹരിഹരൻ, ലയൺ എസ്.ഡി ശ്രീകുമാർ, ലയൺ സി.എ.അലക്‌സ് കുര്യാക്കോസ്, ലയൺ രമ ഹരിദാസ്, ലയൺ എം.എ. വഹാബ്, ലയൺ സുനിൽ വർഗീസ്, ലയൺ ശ്യം,ലയൺ പ്രേംകുമാർ തുടങ്ങിയവർ പങ്കെടുക്കും.