തിരുവനന്തപുരം: പന്ത്രണ്ട് റയിൽവേ മേൽപ്പാലങ്ങൾ ഉൾപ്പടെ 2002 കോടി രൂപയുടെ 52 പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന കിഫ്ബിയുടെ 39-മത് ബോർഡ് യോഗം അനുമതി നൽകി.
കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് 1030 കോടി അനുവദിച്ചു. ഇതോടെ 42,405 കോടിയുടെ പദ്ധതികൾക്ക് ഇതുവരെ കിഫ്ബി അനുമതി നൽകി.
ഇൻകലിനെതിരെ പരാതികളുയർന്നതിനാൽ ഡി.പി.ആറിന്റെ ഘട്ടത്തിലിരിക്കുന്ന പദ്ധതികളിൽ നിന്ന് അവരെ ഒഴിവാക്കും. ഊരാളുങ്കലിന് തന്നെ കരാർ നൽകണമെന്ന് പല ഗുണഭോക്താക്കളും ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ബോർഡ് തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് പറഞ്ഞു.പി.പി.പി മാതൃകയിൽ പദ്ധതികൾ നടപ്പാക്കാൻ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വീഡിയോ കോൺഫറൻസിംഗ് വഴി സ്വതന്ത്ര അംഗങ്ങളായ പ്രൊഫ. സുശീൽ ഖന്ന, സലിം ഗംഗാധരൻ, ജെ.എൻ. ഗുപ്ത എന്നിവരും പങ്കെടുത്തു.