m

തിരുവനന്തപുരം: ടിക് ടോക് ഉൾപ്പടെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്ലിക്കേഷനുകൾ നിരോധിക്കുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ ടിക്ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താരകല്യാണിന്റെ മകളായ സൗഭാഗ്യ ടിക്ടോക്കിലെ പ്രമുഖ താരങ്ങളിൽ ഒരാളായിരുന്നു.

ടിക്ടോക്കിൽ 15 ലക്ഷം പേരാണ് സൗഭാഗ്യയെ പിന്തുടർന്നിരുന്നത്. ''ടിക്ടോക്കിനും 1.5 മില്യൻ ഫോളോവേഴ്‌സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകർത്തോ എന്നു ചോദിച്ചവരോട് ; ഇതൊരു ടിക്ടോക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാദ്ധ്യമവും പ്ലാറ്റ്‌ഫോമും ആകാം''– ഇൻസ്റ്റാഗ്രാമിൽ സൗഭാഗ്യ കുറിച്ചു.