തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ അഞ്ചുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 104 ആയി. ഇന്നലെ മരിച്ച നെട്ടയം സ്വദേശി തങ്കപ്പന് (76) മരണശേഷം നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കസാഖിസ്ഥാനിൽ നിന്നെത്തിയ പേരൂർക്കട അമ്പലമുക്ക് സ്വദേശി (18), കുവൈറ്റിൽ നിന്നെത്തിയ ആറ്റിങ്ങൽ സ്വദേശി (27), മഹരാഷ്ട്രയിൽ നിന്നെത്തിയ പേരൂർക്കട സ്വദേശിനി (58), ഡൽഹിയിൽ നിന്നെത്തിയ പേരൂർക്കട സ്വദേശി (31) എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 248 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 37 പേർ ആശുപത്രി വിട്ടു. 582 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച 442 പരിശോധന ഫലങ്ങൾ നെഗറ്റീവാണ്.
ആകെ നിരീക്ഷണത്തിലുള്ളവർ: 28,542
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 26,448
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 218
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ: 1876
ഇന്നലെ പുതിയതായി നിരീക്ഷണത്തിലായവർ: 889
ഇന്നലെ പരിശോധിച്ച വാഹനങ്ങൾ -1588
പരിശോധനയ്ക്കു വിധേയമായവർ -2854