ksrtc-strike

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കുന്നതിൽ ഗതാഗതവകുപ്പിന്റെ ശുപാർശ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. മിനിമം ചാർജ് എട്ടു രൂപയിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് രണ്ടരയായി​ കുറയ്ക്കണം,കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്ന് 90 പൈസയാക്കണം,​വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് മിനിമം നിരക്ക് ഒരു രൂപയിൽ നിന്ന് 3 രൂപയാക്കണം,​പിന്നീടുളള ടിക്കറ്റിൽ 30% വർദ്ധന വേണം എന്നിവയാണ് പ്രധാന ശുപാർശകൾ. ബസ് ചാർജ് വർദ്ധനവിനായി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് പരിഷ്കരിച്ചാണ് ഗതാഗത വകുപ്പ് റിപ്പോർട്ട് തയ്യാറാക്കിയത്.