kpsc

തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് മാറ്റിവച്ച അഭിമുഖ പരീക്ഷകൾ ഇന്ന് മുതൽ പി.എസ്.സി പുനരാരംഭിക്കും. ഒ.എം.ആർ പരീക്ഷകളെക്കുറിച്ച് ധാരണയായിട്ടില്ല.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (രണ്ടാം എൻ.സി.എ.- എൽ.സി./എ.ഐ.), സാമൂഹ്യനീതി വകുപ്പിൽ സൂപ്പർവൈസർ ഐ.സി.ഡി.എസ്. (ഒന്നാം എൻ.സി.എ.- പട്ടികവർഗ്ഗം) ലിസ്റ്റുകളിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭിമുഖം നടത്തും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉദ്യോഗാർത്ഥികൾ പാലിക്കണം... തിരുവനന്തപുരം ആസ്ഥാന ഓഫീസ്, എറണാകുളം, കോഴിക്കോട് ഓഫീസുകൾ എന്നിവിടങ്ങളിലാണ് അഭിമുഖം .ക്വാറൻറൈലുള്ളവർക്കും രോഗബാധയുള്ളവർക്കും . ഹോട്സ് സ്പോട്ട്, കണ്ടെയിൻമെൻറ് സോണുകളിലുള്ളവർക്കും തീയതി മാറ്റി നൽകും. ഇതിനായി അപേക്ഷ നൽകണം. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കും.

അഭിമുഖത്തിനെത്തുന്ന എല്ലാ ഉദ്യോഗാർഥികളും പി.എസ്.സിയുടെ വെബ്സൈറ്റിൽ നിന്ന് കൊവിഡ് ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ് ലോഡ് ചെയ്യണമെന്ന് നിർദേശമുണ്ട്. ഉദ്യോഗാർഥികളുടെ ഇൻറർവ്യു മെമ്മോ പ്രൊഫൈലിൽ ലഭ്യമാണ്.

ഒാൺ ലൈൻ പരീക്ഷ,

സാദ്ധ്യതാ പട്ടിക

ആരോഗ്യവകുപ്പിൽ സൈക്യാട്രിക് സോഷ്യൽ വർക്കരുടെ ഓൺലൈൻ പരീക്ഷ നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു

വിവിധ ജില്ലകളിൽ ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2, ഭൂഗർഭജല വകുപ്പിൽ ഡ്രില്ലിങ് അസിസ്റ്റന്റ്, സംസ്ഥാന സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷനിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷകളുടെ സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും..
. പട്ടികജാതി വികസന വകുപ്പിൽ കാറ്റഗറി നമ്പർ 574/17 (തസ്തികമാറ്റം മുഖേന), 575/17 (നേരിട്ടുളള നിയമനം) വിജ്ഞാപനങ്ങൾ പ്രകാരം ട്രെയിനിങ് ഇൻസ്ട്രക്ടർ - സർവ്വേയർ, മിൽമയിൽ ടെക്നിക്കൽ സൂപ്രണ്ട് (എഞ്ചിനീയറിങ്), വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർ , കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ജൂനിയർ ടെക്നിക്കൽ ഓഫീസർ (സിവിൽ). ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കും.