തിരുവനന്തപുരം: പി.ടി.പി നഗറിലുള്ള ഭൂതല ശുദ്ധജലസംഭരണി വൃത്തിയാക്കുന്നതിനെ തുടർന്ന് തിരുമല, കരമന സെക്‌ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, നെടുങ്കാട്, കാലടി, നീറമൺകര, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും.