കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 6 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും, മുട്ടിൽ ഗ്രാമപഞ്ചായത്തിലെ 4,5,6 വാർഡുകളും കണ്ടൈന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു . അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങൾക്കും മെഡിക്കൽ എമർജൻസി വാഹനങ്ങൾക്കും മാത്രമേ അനുവാദം ലഭിക്കൂ. അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന പഴം പച്ചക്കറി പലവ്യഞ്ജനം, മത്സ്യ മാംസം വില്പന നടത്തുന്ന കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കൂ. രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെ മാത്രമാ് കടകൾക്ക് അനുമതി.
കണ്ടൈന്റ്‌മെന്റ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ അകത്തേക്കും പുറത്തേക്കും ഒരേ വഴികൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.അനാവശ്യവും നിസാരവുമായ യാത്രകളും മറ്റ് പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടതാണ്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.