മാനന്തവാടി: വിദ്യാഭ്യാസ മേഖലയിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലേക്ക് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഓൺലൈൻ മുഖേനയുള്ള ക്ലാസ്സുകൾ മാനന്തവാടി നഗരസഭയിലെ എല്ലാ കുട്ടികൾക്കും ലഭിക്കുന്നതിന് ഫസ്റ്റ് ബെൽ പ്രാദേശിക ഓൺലൈൻ പാഠശാലകൾ ഒരുക്കുന്നു. ടി വി ,ഡിഷ്, സ്മാർട്ട് ഫോൺ മുതലയവ വീടുകളിൽ ലഭ്യമല്ലാത്ത കുട്ടികളുടെ പഠന കൂട്ടങ്ങൾ ഉണ്ടാക്കി പ്രദേശികമായി സ്ഥലവും സാങ്കേതിക സൗകര്യങ്ങളുമൊരുക്കുകയാണ് ചെയ്യുന്നത്.
ആദ്യ കേന്ദ്രമായി പഞ്ചാരകൊല്ലി വികാസ് വാടിയിൽ കുട്ടികളുടെ കൂടിച്ചേരൽ നടത്തി. ഓൺലൈൻ പഠനം സുഖമമാക്കുന്നതിനും മുഴുവൻ കുട്ടികൾക്കും സേവനം ലഭിക്കുന്നതിനുമായി വിപുലമായ പദ്ധതികളാണ് നഗരസഭ നടപ്പാക്കുന്നത്. ക്ലാസുകൾ ലഭ്യമാവാത്ത കുട്ടികൾക്കായി ഹെൽപ്പ് ഡെസ്‌ക് സൗകര്യത്തിനൊപ്പം നഗരസഭയിലെ എല്ലാ വായനശാലകളിലും പഠന സൗകര്യം ഏർപ്പെടുത്തും നഗരസഭയുടെ ഓൺലൈൻടി വി ചലഞ്ചിൽ ലഭിച്ച ടിവി നഗരസഭ വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ടി. ബിജു കൈമാറ്റം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വർഗീസ് ജോർജ് , കൗൺസിലർ കെ.വി. ജുബൈർ , എ. അജയകുമാർ, സിനി ബേസിൽ, എ.കെ. റൈഷാദ്, ജയന്തി കെ.ബി. എന്നിവർ പങ്കെടുത്തു.