പുൽപള്ളി: ആദിവാസി വിഭാഗങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് എ കെ എസ് നേതൃത്വത്തിൽ പുൽപള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ലോക്ക് ഡൗണിൽ തൊഴിൽരഹിതരായ ആദിവാസികൾക്ക് സാമ്പത്തിക സഹായം നൽകണമെന്നതാണ് ആവശ്യം. സംസ്ഥാന സെക്രട്ടറി ഇ എ ശങ്കരൻ സമരം ഉദ്ഘാടനം ചെയ്തു. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രമേശൻ, ഷിബു തുടങ്ങിയവർ സംസാരിച്ചു.