swami-annan
സാമിയണ്ണൻ

പുൽപള്ളി: കർണാടകയിലെ ബൈരക്കുപ്പയിലെ ബാറിൽ നിന്നു വിദേശമദ്യം ശേഖരിച്ച് കബനി പുഴകടന്ന് പെരിക്കല്ലൂർ മരക്കടവ് പ്രദേശങ്ങളിൽ വില്പന നടത്തിയ 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈരക്കുപ്പ ആനമാളം സാമിയണ്ണയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 23 പായ്ക്കറ്റ് കർണാടക മദ്യം പിടിച്ചെടുത്തു. ജില്ലാ പൊലീസ്‌ മേധാവിയുട കീഴിൽ പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് സ്‌ക്വാഡും പുൽപ്പള്ളി എസ് ഐ അജീഷ്‌കുമാറും ചേർന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്.